കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെബി ഗണേഷ് കുമാര്‍ എം എല്‍ എ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്ക് മന്ത്രിയാകാന്‍ ഒരു താത്പര്യവും ഇല്ലന്നും അദ്ധേഹം പറഞ്ഞു. താന്‍ മന്ത്രിയായിരുന്ന സമയത്ത് സര്‍ക്കാര്‍ സഹായം ഇല്ലാതെ ശമ്പളവും പെന്‍ഷനും കൊടുത്തു. ആവശ്യം ഇല്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കെഎസ്ആര്‍ടിസി പൂട്ടണമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.


