രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ആളെണ്ണം വീണ്ടും കുറച്ചു. സത്യപ്രതിജ്ഞ പന്തലില്‍ 240 കസേര മാത്രം. അധികം ആളെത്തിയാല്‍ മാത്രം കസേരയുടെ എണ്ണം കൂട്ടും.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2 ഡോസ് വാക്സീന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.


