ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകന് ശോഭിത്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് മന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫെയ്സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകനുമായും മരുമകളുമായും പ്രൈമറി കോണ്ടാക്ട് വന്നതിനാല്‍ താന്‍ ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇതുവരെ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പ്രിയമുള്ളവരെ,
എന്റെ മകന് ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്.
https://www.facebook.com/kkshailaja/posts/3966038546817430