ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഡിഎംകെയുടെ പ്രകടന പത്രിക തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പുറത്തിറക്കിയത്. ഡിഎംകെ. രാജ്യത്ത് ചര്‍ച്ചാ വിഷയമായ ഒട്ടനവധി വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നയം വ്യക്തമാക്കുന്നതാണ് പ്രകടന പത്രിക. ഗവര്‍ണറെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കും. പുതുച്ചേരിക്ക് സംസ്ഥാന പദവി തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. നിരവധി വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക കനിമൊഴി കരുണാനിധിയാണ് തയ്യാറാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി. പ്രകടന പത്രിക മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കും. അതാണ് നേതാക്കള്‍ പഠിപ്പിച്ചതെന്നും എം കെ സ്റ്റാലിന് വ്യക്തമാക്കി. ദ്രവീഡിയന്‍ മാതൃകയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ തമിഴ്നാടിന്റെ പുരോഗതി ഇന്ത്യയിലുടനീളം കൊണ്ടെത്തിക്കാന്‍ സഹായിക്കും എന്നും സ്റ്റാലിന് പറഞ്ഞു.
നീറ്റ് പരീക്ഷാ നിരോധിക്കുമെന്ന് പത്രികയില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും, ഗവര്‍ണര്‍ക്ക് അധികാരം നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 361 റദ്ദാക്കും, സ്ത്രീകള്‍ക്ക് 33 % സംവരണം നടപ്പിലാക്കും, സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ അവകാശങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്തും എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നയം വെളിപ്പെടുത്തുന്നതാണ് ഡിഎംകെയുടെ പ്രകടന പത്രിക. ഇത് ഡിഎംകെയുടെ മാത്രം പ്രകടന പത്രികയല്ല ജനങ്ങളുടേത് കൂടിയാണെന്ന് എം കെ സ്റ്റാലിന് പറഞ്ഞു.
ജനപ്രിയ നയങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വനിതകള്‍ക്ക് 1000 രൂപ പ്രതിമാസം നല്‍കും. സ്കൂളുകളില്‍ കുട്ടികള്‍ക്കായി പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കും, വിദ്യാഭ്യാസ ലോണുകള്‍ ഒഴിവാക്കും പുതിയ ഐഐടി, ഐഐഎം, ഐഐഎസ്സി ഐഐഎആര്ഐ സ്ഥാപിക്കും എന്നിവയാണ് ഡിഎംകെയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതോടൊപ്പം പെട്രോളിന് 75 രൂപയും ഡീസലിന് 65 രൂപയും എല്‍പിജി ഗ്യാസിന് 500 രൂപയാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.


