മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഇന്ന് പരിഗണിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസ് എടുത്ത യുഎപിഎ കേസില്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. സെപ്തംബര്‍ 9നാണ് സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം നല്‍കിയത്. ലഖ്നൗ ജില്ലാ കോടതി ജാമ്യം അനുവദിച്ചാല്‍ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാം.
ഇഡി കേസിലെ ജാമ്യപേക്ഷ ഈ മാസം 23ന് പരിഗണിക്കും. ഹത്രാസില്‍ കൂട്ടബലാത്സംഗംത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയായിരുന്നു അറസ്റ്റ്.
സിദ്ദിഖ് കാപ്പന് പുറെ അതീഖ് റഹ്മാന്, ആലം, മസൂദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. യുഎപിഎ നിയമപ്രകാരം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തി 7 മുതല്‍ ഇവര്‍ ജയിലില്‍ ആയിരുന്നു.


