ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസിനെ നിയമിക്കും. ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതാണ് കെ.വി തോമസിനെ.
ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പു വേളയില്‍ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കിയത്. പിന്നാലെ തോമസ് സി.പി.എമ്മുമായി സഹകരണം പ്രഖ്യാപിക്കുകയായിരുന്നു.
പിന്നാലെ കെ വി തോമസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് രംഗത്തെത്തി. ‘കെ വി തോമസിന് ഡല്‍ഹി ക്ലൈമറ്റ് നല്ല ഇഷ്ടം ഉള്ള ആളാണ്. ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവര്‍ ഒന്നും കോണ്‍ഗ്രസില്‍ ഇല്ല. കേരള ഹൗസില്‍ ഒരു മുറി ഉണ്ടാകും, ശമ്പളം കിട്ടും. അല്ലാതെ ഒന്നുമില്ല, എന്നാണ് മുരളീധരന്റെ പരിഹാസം.