കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം.
രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനാണ് നീക്കം. പ്രിയയ്ക്ക് മതിയായ യോഗ്യതകള്‍ ഇല്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയെ സിപിഎം പഠന കേന്ദ്രമായി മാറ്റിയെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. വിസി ഈ നീക്കത്തിന് നേതൃത്വം കൊടുക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നു.
2012 ല്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച രാഗേഷിന്റെ ഭാര്യ പ്രിയ സര്‍വീസിലിരിക്കെ മൂന്നുവര്‍ഷത്തെ അവധിയില്‍ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, നിയമനങ്ങള്‍ക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അത് പരിഗണിച്ചാല്‍ പ്രിയ വര്‍ഗിസീന്റെ ആകെ അധ്യാപന പരിചയം നാലുവര്‍ഷം മാത്രമാണ്.


