ഗുജറാത്തില്‍ വാഹനാപകടത്തില്‍ പത്ത് പേര് മരിച്ചു. പതിനാറ് പേര്‍ക്ക് പരുക്കേറ്റു. വഡോദരയില്‍ വഗോഡിയ ക്രോസിംഗ് ഹൈവേയിലാണ് സംഭവം.
ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. പരുക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


