ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ ശ്രീവഹാരം സ്വദേശി അനൂപ്. വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്. കുടുംബത്തോടൊപ്പമാണ് ലോട്ടറി ഏജന്‍സിയിലെത്തിയത്. ഭാര്യ ആറ് മാസം ഗര്‍ഭിണി കൂടിയാണ് എന്നതാണ് മറ്റൊരു സന്തോഷം.
‘ടിക്കറ്റ് നമ്പറില്‍ ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. അങ്ങനെ ചേച്ചിയെ വിളിച്ചു. അങ്ങനെയാണ് എന്റെ ടിക്കറ്റിനാണ് സമ്മാനം എന്ന് ഉറപ്പിച്ചത്. ഇന്നലെ രാത്രി 7.30 നാണ് ടിക്കറ്റ് എടുത്തത്. ഒരെണ്ണമേ എടുത്തിരുന്നുള്ളൂ. എടുക്കുന്നില്ലെന്നാണ് ആദ്യം വിചാരിച്ചത്. അമ്പത് രൂപ കുറവുണ്ടായിരുന്നു. കൊച്ചിന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറിയെടുത്തത്.’ അനൂപ് പറഞ്ഞു.
അനൂപ് ലോട്ടറി ഏജന്റിന്റെ സഹോദരനാണ്. അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ പഴവങ്ങാടി ഭഗവതി ഏജന്‍സിയിലെ ജീവനക്കാരിയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് TJ750605 എന്ന ടിക്കറ്റ് വിറ്റു പോയത്. തങ്കരാജ് എന്ന ഏജന്റാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്.
രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന് എന്ന കച്ചവടക്കാരന് പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.