കാബൂള്‍ വിമാനത്താവള ദുരന്തം അന്വേഷിക്കാന്‍ ഉത്തരവിട്ട് അമേരിക്കന്‍ വ്യോമസേന. യുഎസ് ചരക്ക് വിമാനത്തില്‍ കയറാന്‍ ശ്രമിച്ചവര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിലാണ് അന്വേഷണം. പറന്നുയര്‍ന്ന വിമാനത്തിന്റെ ചിറകില്‍ തുങ്ങി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
സുരക്ഷ ഭീഷണി ഭയന്ന് വിമാനം ചരക്ക് ഇറക്കാതെ തിരിച്ച് പറക്കുകയായിരുന്നു. ജനകൂട്ടത്തില്‍ റണ്‍വേയിലൂടെ വിമാനം ടേക്ക് ഓഫ് ചെയ്തത് വിവാദമായിരുന്നു.
സൈനിക വിമാനങ്ങളുടെ യന്ത്രഭാഗങ്ങളില്‍ കുടുങ്ങി കൂടുതല്‍പ്പേര്‍ മരിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.
ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ വിമാനങ്ങള്‍ പറത്തിയതില്‍ ചട്ടലംഘനം ഉണ്ടോയെന്നാണ് അന്വേഷിക്കുക. കാബൂള്‍ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും വെടിവെപ്പിലും വിമാനത്തില്‍ നിന്ന് വീണുമായി മരിച്ചവരുടെ എണ്ണം നാല്പത് കടന്നു.