സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഇന്നു മുതല്‍ ഡ്യൂട്ടിക്ക് കയറുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉറപ്പുകള്‍ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ വ്യക്തമാക്കി. സ്റ്റൈപ്പന്‍ഡ് വര്‍ധനവ്, അലവന്‍സുകള്‍ എന്നിവയില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയില്‍ കെഎംപിജിഎ സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും അതേസമയം കെഎംപിജിഎ അസോസിയേഷന് പ്രസിഡന്റ് അജിത്രയെ സെക്രട്ടേറിയറ്റ് ജിവനക്കാരന് അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.
ചര്‍ച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമര്‍ജന്‍സി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാന്‍ പിജി ഡോക്ടര്‍മാരുടെ അസോസിയേഷന് നേരത്തെ തീരുമാനിച്ചിരുന്നു. കാഷ്വാലിറ്റി, ലേബര്‍ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പിജി ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.


