സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന് സ്ഥാനാര്ഥിയാവുന്നതില് വിലക്ക്. ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവില്ല. കോഴിക്കോട് ജില്ലാ നേതൃത്വമാണ് കാരാട്ട് ഫൈസലിനോട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടത്. സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി നിലപാടെടുത്തത്. എന്നാല്‍ താന്‍ സ്വയം പിന്മാറിയതാണൈന്നാണ് കാരാട്ട് ഫൈസലിന്റെ വിശദീകരണം.
കൊടുവള്ളിയിലെ 15ാം ഡിവിഷനില്‍ സ്വതന്ത്രനായാണ് കാരാട്ട് ഫൈസല്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞു.


