ചോദ്യം ചെയ്യലിനിടെ എന്‍ഐഎ ഓഫിസില്‍ നിന്ന് മന്ത്രി ജലീലിന്റെ പ്രതികരണം. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോണ്‍ഗ്രസ്സ് – ബി.ജെ.പി- ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുത്. ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ല.
ഞാന്‍ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോ? അദ്ദേഹം ചോദിച്ചു. ആര്‍ക്കും ഒരു വേവലാതിയും വേണ്ട. കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.


