എം.എസ്.എഫിലെ ഹരിത കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗ് തീരുമാനം. ഹരിത നേതാക്കളുടേത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. പരാതി ഉയര്‍ന്ന എം.എസ്.എഫ് നേതാക്കളോട് വീശദീകരണം തേടും. വിശദീകരണത്തിനുശേഷം തുടര്‍ നടപടിയെന്നും മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.
ഇതിനിടെ, ‘ഹരിത’ വിവാദത്തില്‍ വഴിത്തിരിവ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് പുറത്ത്. സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമര്‍ശം നടത്തിയ മറ്റുള്ളവര്‍ക്കെതിരെയും നടപടി വേണം.
തെറ്റുകാര്‍ക്കെതിരെ സമൂഹത്തിന് സ്വീകാര്യമായ നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടി.പി. അഷ്റഫലി ഒപ്പുവച്ച റിപ്പോര്‍ട്ട് ലീഗ് നേതൃത്വത്തിന് കൈമാറി. ‘ഹരിത’ സംസ്ഥാന നേതൃത്വത്തിന്റെ സമൂഹ മാധ്യമ ഇടപെടല്‍ സംഘടനാപരമായി തെറ്റെന്നും നിലപാടുണ്ട്.
ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്ലീംലീഗ് നടപടിയില്‍ അതൃപ്തി അറിയിച്ച് കെടി ജലീല്‍. ഹരിത കമ്മിറ്റി പ്രവര്‍ത്തനം മരവിപ്പിച്ച നടപടി ദൗര്‍ഭാഗ്യകരം. പരാതി പിന്‍വലിക്കണമെന്ന ലീഗിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു
അതേസമയം ഹരിത കമ്മിറ്റി പ്രവര്‍ത്തനം മരവിപ്പിച്ച മുസ്ലീംലീഗ് എംഎസ്എഫ് നേതാക്കളോട് വിശദികരണം തേടിയിരിക്കുകയാണ്. എംഎസ്എഫ് നേതാക്കളോട് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് പാര്‍ട്ടി നിര്‍ദേശം. പികെ നവാസ്, കബീര്‍ കുത്തുപറമ്പ്, വി എ വഹാബ് എന്നിവരോടാണ് വിശദികരണം തേടിയത്. ഗുരുതര അച്ചടക്കലംഘനം ഹരിതയില്‍ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിന്റെ നടപടി.