നിയമസഭാ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സഭ ടിവി ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല ഓണ്‍ലൈന്‍ വഴി സഭ ടിവിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ ചാനലുകളില്‍ നിന്ന് ടൈം സ്ലോട്ട് വാങ്ങിയ ശേഷം സഭ ടിവിയുടെ നേതൃത്വത്തില്‍ ചിത്രീകരിച്ച പരിപാടികള്‍ സംപ്രേഷണം ചെയ്യും. ഇതിനു പുറമേ നെറ്റ് ഫ്ളിക്സ് മാതൃകയില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമും ഇന്ന് പ്രവര്‍ത്തനം തുടങ്ങും.
മുഖ്യമന്ത്രിയടക്കം എംഎല്‍എമാരും ചടങ്ങിന്റെ ഭാഗമാകും. എന്നാല്‍ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം നല്കിയതിനാല് പ്രതിപക്ഷം പരിപാടി ബഹിഷ്ക്കരിക്കും. പ്രതിപക്ഷ നേതാവും പ്രതിപക്ഷ എംഎല്‍എമാരും പങ്കെടുക്കില്ല.


