ന്യൂനപക്ഷ സ്കോളര്ഷിപ്പുകളില് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവില്‍ പറയുന്ന ഭൂരിഭാഗം നിര്‍ദേശങ്ങളും യുഡിഎഫ് മുന്നോട്ടു വെച്ചതാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് നിലപാടെടുത്തത്. മുസ്ലിം ലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കുമെന്നും വി.ഡി സതീശന് കോട്ടയത്ത് പറഞ്ഞു.
എന്നാല്‍ സതീശന്റെ വാദത്തെ പൂര്‍ണമായി തള്ളി ശക്തമായ പ്രതിഷേധവുമായി ലീഗ് രംഗത്ത്. വി.ഡി. സതീശന്റെ നിലപാട് സതീശനോട് ചോദിക്കണമെന്ന് കെ.പി.എ. മജീദ് പ്രതികരിച്ചു. യുഡിഎഫ് പറഞ്ഞ നിര്‍ദേശമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മറ്റു സമുദായങ്ങള്‍ക്കായി വേറെ പദ്ധതി വേണമെന്നാണ് ലീഗ് നിലപാട്. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ കുഴിച്ചു മൂടിയെന്നും മജീദ് പ്രതികരിച്ചു.
സര്‍ക്കാര്‍ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്ന് പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. നടപ്പാക്കേണ്ടിയിരുന്നത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. എന്നാല്‍ എല്‍ഡിഎഫ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ഇല്ലാതാക്കി. വെള്ളം ചേര്‍ക്കാനായി പാലോളി കമ്മിഷനെയും നിയമിച്ചു. സര്‍ക്കാര്‍ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്നും പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു.


