പടിഞ്ഞാറന്‍ യൂറോപ്പില്‍ പേമാരിയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 126 ആയി. ജര്‍മനിയിലും ബല്‍ജിയത്തിലുമാണ് കൂടുതല്‍ നാശം. ജര്‍മനിയില്‍ 106 പേര് മരിച്ചു. 1300 പേരെ കാണാതായി. ബല്‍ജിയത്തില്‍ 20 പേര് മരിച്ചു. 20 പേരെ കാണാതായി. നെതര്‍ലന്‍ഡ്സിലെ തെക്കന്‍ പ്രവിശ്യയായ ലിംബര്‍ഗില്‍ തടയണ പൊട്ടിയതിനെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
വെള്ളത്തിലായ വെന്‍ലോ, വാള്‍ക്കന്‍ബര്‍ഗ് നഗരങ്ങളില്‍ നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്. 200 വര്‍ഷത്തിനിടെ യൂറോപ്പിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
ബല്‍ജിയത്തില്‍ ലീജിലാണ് കൂടുതല്‍ നാശമുണ്ടായത്. നെതര്‍ലന്‍ഡ്സിലും സ്വിറ്റ്സര്‍ലന്‍ഡിലും മഴയ്ക്കു ശമനമില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള കനത്ത മഴയാണ് പ്രളയ കാരണമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ വക്താവ് ക്ലെയര്‍ നള്ളിസ് പറഞ്ഞു.