തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നദീറയുടെ മരണത്തില്‍ ആര്‍സിസി അധികൃതരുടെ അനാസ്ഥയും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ കെടുകാര്യസ്ഥതയുമെന്ന് വിമര്‍ശിച്ച് ജ്യോതികുമാര്‍ ചാമക്കാല.
നദീറയ്ക്ക് നീതി തേടി പോരാട്ടത്തിനിറങ്ങുമ്പോള്‍ ആ സഹോദരി ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷകളെയും പ്രാര്ഥനകളെയും അസ്ഥാനത്താക്കി ചെറുപ്രായത്തില്‍ അവര്‍ നമ്മെ വിട്ടുപോയി. നദീറയുടേത് അപകട മരണമല്ല, കൊലപാതകമാണ്. ജ്യോതികുമാര്‍ ചാമക്കാല ഫെയ്സ്ബുക്കില്‍ കുറിച്ചു.
മനുഷ്യ ജീവന് പുല്ലുവിലയാണ് നല്‍കുന്നതെന്ന് രണ്ട് പ്രമുഖ ആശുപത്രികള്‍ ഇതിലൂടെ തെളിയിച്ചു. നദീറയുടെ ജീവന് ഇക്കൂട്ടര്‍ സമാധാനം പറഞ്ഞേ മതിയാവു. രണ്ടു കുട്ടികളുടെ അമ്മയായ ആരോഗ്യ മന്ത്രി അക്കാര്യത്തില്‍ വീഴ്ച കാണിക്കില്ലെന്ന് കരുതുകയാണെന്നും ചാമക്കാല പ്രതികരിച്ചു.
തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.
അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചത്.
ജ്യോതികുമാര്‍ ചാമക്കാലയുടെ ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം:
RCC അധികൃതരുടെ അനാസ്ഥയും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ കെടുകാര്യസ്ഥതയും ചേര്‍ന്ന് നടത്തിയ കൊലപാതകം…..
ഒരു വയസു മാത്രമുള്ള കുഞ്ഞും ക്യാന്‍സര്‍ രോഗിയായ അമ്മയുമാണ് ഇതോടെ അനാഥരായത്…
നദീറയുടെ കുഞ്ഞിന് എന്തു നല്കിയാലാണ് ഈ നഷ്ടത്തിന് പരിഹാരമാവുക….?
വീഴ്ച്ച മറക്കാന്‍ RCC, മെഡിക്കല്‍ കോളേജ് അധികൃതര്‍ സംയുക്തമായി നടത്തിയ ഗൂഢാലോചനയാണ് യുവതിയുടെ ജീവനെടുത്തത്….
മനുഷ്യ ജീവന് പുല്ലുവിലയാണ് നല്‍കുന്നതെന്ന് രണ്ട് പ്രമുഖ ആശുപത്രികള്‍ ഇതിലൂടെ തെളിയിച്ചു….
നദീറയുടെ ജീവന് ഇക്കൂട്ടര്‍ സമാധാനം പറഞ്ഞേ മതിയാവു….
രണ്ടു കുട്ടികളുടെ അമ്മയായ ആരോഗ്യമന്ത്രി അക്കാര്യത്തില്‍ വീഴ്ച കാണിക്കില്ലെന്ന് കരുതുകയാണ്….
നദീറയുടെ അമ്മയുടെ ചികില്‍സാ ചിലവും കുഞ്ഞിന്റെ ഭാവിയും സര്‍ക്കാര്‍ ഏറ്റെടുക്കണം…
കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും അടിയന്തരമായി നല്‍കണം……
അതാണ് ആ കുടുംബത്തിന് നല്കാവുന്ന ഏറ്റവും കുറഞ്ഞ നീതി….
(NB: വിഷയ വ്യക്തതക്ക് കമന്റ് ബോക്സിലെ ആദ്യ ലിങ്ക് കാണുക)
ജ്യോതികുമാര്‍ ചാമക്കാല
https://www.facebook.com/JChamakkala/posts/4064638920309603


