വിശ്വസുന്ദരി കിരീടം ചൂടി മിസ് മെക്സിക്കോ ആന്‍ഡ്രിയ മെസ. ഫ്ലോറിഡയില്‍ നടന്ന 69-ാം പതിപ്പിലാണ് ആന്‍ഡ്രിയ കിരീടം ചൂടിയത്. മുന്‍ മിസ് യൂണിവേഴ്സ് സോസിബിനി തുന്‍സി ആന്‍ഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി. ഇന്ത്യയുടെ അഡ്ലിന് കാസ്റ്റിലിനോ നാലാം സ്ഥാനത്തെത്തി.
ചോദ്യോത്തര റൗണ്ടില്‍ നിങ്ങള്‍ രാജ്യത്തിന്റെ നേതാവിയിരുന്നെങ്കില്‍ കൊവിഡ് 19 മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ഈന്ഡ്രിയയോട് ചോദിച്ചിത്. ഇതിന് മറുപടിയായി കൊവിഡ് പോലുള്ള കഠിനമായ സാഹചര്യം കൈകാര്യം ചെയ്യാന്‍ കൃത്യമായ മാര്‍ഗമില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ആന്‍ഡ്രിയ പറഞ്ഞു. എന്നിരുന്നാലും കാര്യങ്ങള്‍ ഇത്ര ഗുരുതരമകുന്നതിന് മുന്‍പ് തന്നെ താന്‍ ലോക്ക്ഡൗണ്‍ കൊണ്ടുവരുമായിരുന്നുവെന്നും കാരണം നിരവധി ജീവനുകളാണ് ഇക്കാലയളവില്‍ നഷ്ടമായത്. ഞങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ല, നമ്മുടെ ജനങ്ങളെ പരിപാലിക്കണമെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള 73 സുന്ദരികളുമായി മത്സരിച്ചാണ് ആന്‍ഡ്രിയ കിരീടം ചൂടിയത്. അതില്‍ മിസ് ഇന്ത്യ അഡ്ലിന് കാസ്റ്റെലിനോയാണ് പ്രധാന എതിരാളിയായി വിലയിരുത്തപ്പെട്ടിരുന്നത്. മിസ് ബ്രസീല്‍, മിസ് പെറു, മിസ് ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവരോടൊപ്പം കാസ്റ്റെലിനോ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തി. മിസ്സ് യൂണിവേഴ്സായി കിരീടമണിയുന്ന മൂന്നാമത്തെ മെക്സിക്കന്‍ വനിതയായ ആന്‍ഡ്രിയ വിജയത്തോടെ ചരിത്രം കുറിച്ചു.


