വഞ്ചനാ കേസില്‍ പ്രതിയായ പൊലീസുകാരന് തൂങ്ങി മരിച്ചു. പത്തനംതിട്ട എആര്‍ ക്യാംപിലാണ് സംഭവം. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ബിനുകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ എആര്‍ ക്യാംപില്‍ മുകളിലെ ബാരക്കിലെ ജനല്‍ കമ്പിയില്‍ ലുങ്കി കഴുത്തില്‍ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റാന്നി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനുകുമാറിനെതിരെ കേസെടുത്തിരുന്നത്.
യുവതിയുടെ കാര്‍ അനുമതിയില്ലാത്ത പണയപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കൊക്കാത്തോട് സ്വദേശിയായ ബിനു കുമാര്‍, യുവതിയുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ ഒരു മാസമായി ഒളിവിലായിരുന്നു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നതാണ് ഇയാളുടെ രീതിയയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
നിരവധി പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ വകുപ്പ് തല അന്വേഷണവും ബിനുകുമാറിനെതിരെ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാളെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


