രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ശൂരനാട് രാജശേഖരന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
യു.ഡി.എഫിനെയും സ്വന്തം പിതാവ് കെ എം മാണിയെയും വഞ്ചിച്ചയാളാണ് ജോസ് കെ മാണി. സഭയില്‍ ഭൂരിപക്ഷം ഇല്ലെങ്കിലും മത്സരിക്കണമെന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണെന്നും ശൂരനാട് രാജശേഖരന് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്, എംഎല്‍എമാരായ എ പി അനില്‍കുമാര്‍, എം വിന്‍സെന്റ്, പി ഉബൈദുള്ള, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്, എം.എല്‍.എ.മാരായ എ.പി. അനില്‍കുമാര്‍, എം. വിന്‍സെന്റ്, പി.ഉബൈദുള്ള, കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ജി എസ് ബാബു, ടി യു രാധാകൃഷ്ണന്, എം എം നസീര്‍, കോണ്‍ഗ്രസ് നേതാക്കളായ ചെറിയാന് ഫിലിപ്പ്, രവിമൈനാഗപ്പള്ളി, ഇഞ്ചക്കാട് നന്ദകുമാര്‍, വിഷ്ണു വിജയന് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


