മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ഒന്നിലേറെ വ്യാജ ഫേസ്ബുക് അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ് കണ്ടെത്തല്‍. ഇലന്തൂരില്‍ നരബലി നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
കേസിലെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണം സംഘമിന്ന് യോഗം ചേര്‍ന്നു. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരനായിരുന്നു തീരുമാനം. ഭഗവല്‍ സിങ്ങും ലൈലയും അന്വേഷണത്തിനോട് സഹകരിക്കുന്നുണ്ടെങ്കിലും ഷാഫി ഒറ്റവാക്കില്‍ ഉത്തരം ഒതുക്കുകയാണെന്നും അന്വേഷണം സംഘം പറയുന്നു.
ഷാഫിയെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തി. ഇവയില്‍ രണ്ടെണ്ണം പോലീസ് പരിശോധിച്ചു. ഷാഫി ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍ ഇത് ഉപേക്ഷിച്ചെന്നാണ് ഭാര്യയുടെ മൊഴി.
ഇന്നലെ ഇലന്തൂരില്‍ നടത്തിയ തെള്ളിവെടുപിനിടയില് മനുഷ്യമാംസം കഴിച്ചെന്ന് ഷാഫിയും, ഭഗവല്‍സിങ്ങും സമ്മതിച്ചിരുന്നു. ആയുധങ്ങളും, ആഭിചാര പുസ്തങ്ങളും ഉള്‍പ്പടെ 40 ഓളം തെള്ളിവുകളാണ് ഇലന്തൂരിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഷാഫിയെ എറണാകുളത്തും ഭഗവല്‍ സിങ്ങിനെ ഇലന്തൂരിലുമെത്തിച്ച് വീണ്ടും തെള്ളിവെടുപ്പ് നടത്തും.


