എംഎല്‍എമാരുടെ ശുപാര്‍ശയില്‍ കരാറുകാരെ കൂട്ടി വരരുതെന്ന മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തിനെതിരെ നിയമസഭാ കക്ഷി യോഗത്തില്‍ എഎന്‍ ഷംസീര്‍ വിമര്‍ശിച്ചതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി. റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനം യാദൃശ്ചികമല്ലെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പാര്‍ട്ടി നയം തന്നെയാണ് സഭയില്‍ റിയാസ് പറഞ്ഞതെന്ന് ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു.
എംഎല്‍എമാരുടെയൊപ്പം കരാറുകാര്‍ മന്ത്രിയെ കാണുന്നത് പദ്ധതികളുടെ ചര്‍ച്ചയെ ബാധിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. പാര്‍ട്ടിയുടെ ഈ നിര്‍ദ്ദേശത്തിനെതിരായാണ് ഷംസീര്‍ സംസാരിച്ചത്. ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു.
അതിനാല്‍ ഷംസീറിന്റെ പ്രവര്‍ത്തി ശരിയായില്ലെന്നാണ് സിപിഎം സെക്രട്ടറിയേറ്റിലുയര്‍ന്ന വിമര്‍ശനം. പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഹമ്മദ് റിയാസും നേരത്തെ രംഗത്തെത്തിയിരുന്നു.


