സിപിഎം സംസ്ഥാന സമിതിക്ക് ഇന്ന് തിരുവനന്തപുരം എകെജി സെന്ററില്‍ തുടക്കമാവും. തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ ജി. സുധാകരനെതിരെ ഉയര്‍ന്നുവന്ന പരാതികളില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ബ്രാഞ്ച് മുതല്‍ സംസ്ഥാനം വരെയുള്ള സമ്മേളന കലണ്ടറിനും ഇന്ന് അംഗീകാരം നല്‍കും. രണ്ട് ദിവസം നീണ്ടു നില്ക്കുന്ന യോഗത്തില്‍ ജി സുധാകരന് പങ്കെടുത്തേക്കില്ല.
പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പും ഓരോ ജില്ലാ സമ്മേളനങ്ങളുടെ തീയതിയും യോഗത്തില്‍ തീരുമാനിക്കും. തുടര്‍ച്ചയായി പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലാവുന്നത് നേതാക്കളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് സംസ്ഥാന സമിതിയില്‍ പ്രകടമായേക്കും.
അതേസമയം, ദേശീയ പാത പുനര്‍ നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കിയ എ.എം. ആരിഫ് എംപിയുടെ നടപടി സിപിഎം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഒരു നിര്‍മാണ പ്രവര്‍ത്തിക്കെതിരെ പാര്‍ട്ടി എംപി സ്വീകരിച്ച നിലപാടിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കാന് ഒരു വിഭാഗം നീക്കമാരംഭിച്ചു.


