ട്രിപ്പിള്‍ ലോക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്ന് എഡിജിപി വിജയ് സാഖറെ. ക്വാറന്റീന് ലംഘിച്ചാലും നിയമനടപടി. വാഹന പരിശോധനയും ബൈക്ക് പട്രോളിങ്ങും കൂട്ടും. അവശ്യ സര്‍വീസുകാര്‍ക്ക് മാത്രം ഇളവ് അനുവദിക്കും. ഭക്ഷണം ഹോംഡെലിവറി മാത്രം അനുവദിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയ പരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാലാണ് പുതിയ തീരുമാനം. പാല്, പത്രം വിതരണം രാവിലെ 8 മണി വരെ. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള ജില്ലകളിലും പാല്, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യ വിതരണം കൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.


