തിരുവനന്തപുരം: വന്ദേഭാരത് വിഷയത്തില്‍ കരുതലോടെ പ്രതികരിക്കാന്‍ സിപിഎം വന്ദേഭാരതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിച്ചതിനു ശേഷമേ പ്രതികരിക്കുവെന്നാണ് നേതൃത്വത്തിന്റെ ധാരണ.
സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെങ്കിലും സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും. സില്‍വര്‍ ലൈനിനു വേണ്ടിയുളള കേന്ദ്രാനുമതിക്ക് ഇനിയും സമ്മര്‍ദം തുടരാനാണ് സര്‍ക്കാര്‍ തീരുമാനവും.
കെ റെയിലിന്റെ ബദലായിട്ടാണ് വന്ദേഭാരതിനെ ബിജെപി അവതരിപ്പിക്കുന്നത്. സിപിഎമ്മിനെതിരെയുളള ഒരു ആയുധമായിട്ടാണ് ബിജെപി വന്ദേഭാരതിനെ കാണുന്നത്. ഇത് കണക്കിലെടുത്താണ് കരുതലോടെ പ്രതികരിക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.


