ജോഷിമഠില്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണം ആകുന്നു. രണ്ട് ഹോട്ടലുകള്‍ കൂടി ചെരിഞ്ഞു. ഹോട്ടല്‍ സ്നോ ക്രസ്റ്റ് ഹോട്ടല്‍ കാമത്ത് എന്നിവയാണ് ചെരിഞ്ഞത്. ദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജിയോ ഫിസിക്കല്‍, ജിയോ ടെക്നിക്കല്‍ സര്‍വ്വേകള്‍ ആരംഭിച്ചു.
പ്രതിഷേധക്കാരുമായി ജില്ലാ കളക്ടര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കും. അതേസമയം ഉത്തരാഖണ്ഡിന്റെ അയല്‍ സംസ്ഥാനങ്ങളിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഹിമാചല്‍ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴ്ന്നതായി കണ്ടെത്തി.
സെറാജ് താഴ്വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് പ്രതിസന്ധി. അടിയന്തരനടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.


