അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഹാജരായി രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. വഞ്ചിയൂര്‍ കുടുംബ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സിഡബ്യുസിയുടെ നടപടി.
സിഡബ്യുസി ചെയര്‍പേഴ്സണും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ സമരം തുടരുകയാണ്. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണമെന്നും അനുപമ ആവശ്യപ്പെടുന്നു. അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് അനുപമയുടെ തീരുമാനം.


