മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പാര്‍ട്ടി മെമ്പര്‍മാര്‍ പൊലീസ് കേസുകളില്‍ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന സദസ്സില്‍ വെച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമര്‍ശനം.
സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭവഗവല്‍ സിങ്ങിനെയും പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. ഭവഗവല്‍ സിങ്ങിന്റെ പാര്‍ട്ടി ബന്ധം സിപിഎമ്മിന് വലിയ തലവേദനയായ സാഹചര്യത്തില്‍ കൂടിയാണ് ഈ സ്വയം വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.
നരബലിക്കേസിലെ പ്രതി ഭഗവല്‍ സിംഗ് സജീവ സിപിഎം പ്രവര്ത്തകന് ആയിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര് പ്രദീപ് അടക്കം വിശദീകരിച്ചിരുന്നു. എന്നാല്‍ ബഗാവല്‍സിംഗം പാര്‍ട്ടി അംഗമാണോയെന്ന് വ്യക്തമാക്കാതെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ചത്.
ആരായാലും കര്നശന നടപടി വേണം. പാര്‍ട്ടി അംഗമാണോയെന്നത് പ്രശ്നമല്ല. പാര്‍ട്ടി അംഗമായതു കൊണ്ട് ഒരാള്‍ക്കും ഒരു ആനുകൂല്യവുമില്ലെന്നന്നതാണ് നിലപാട്. അന്ധവിശ്വാസം നിയമം കൊണ്ടുമാത്രം ഇല്ലാതാക്കാനിവില്ലെന്നും. രാജ്യത്തെ പ്രധാനമന്ത്രി പോലും പൂജ നടത്തുന്ന ആളാണെന്നുമായിരുന്നു നരബലി കൊലപാതക വിവരം പുറത്ത് വന്നതോടെ എംവി ഗോവിന്ദന്റെ പ്രതികരണം.


