കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി യോഗം ഇന്നു ചേരും. 282 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലിമെന്ററി പാര്‍ട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങള്‍ ആണുള്ളത്.
കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എഐസിസിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗം പാസാക്കും. മത്സരം ഇല്ലാതെ കെ സുധാകരന് അധ്യക്ഷന്‍ ആയി തുടരും.
ജോഡോയാത്ര കേരളത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പട്ടിക പുറത്ത് വിടേണ്ട എന്ന തീരുമാനത്തിലാണ് നേതൃത്വം. കെപിസിസി നേതൃത്വം വ്യക്തിപരമായി തെരഞ്ഞെടുക്കപ്പെട്ട വിവരം നേതാക്കളെ അറിയിച്ചിട്ടുണ്ട്. സമവായമാണ് എല്ലായിടത്തെങ്കിലും ചെറിയ ചില പരാതികള്‍ പല ജില്ലകളിലും ചെറുതായി നേതാക്കള്‍ക്കുണ്ട്.


