മന്ത്രി കെടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് മേധാവി വ്യക്തമാക്കി. മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മന്ത്രി കെ.ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന. മന്ത്രി ആദ്യം ഇ.ഡി ഓഫീസിലെത്തിയത് വ്യാഴാഴ്ച രാത്രി 7.30നാണെന്നാണ് വിവരം. രാത്രി 11ന് തിരിച്ചു പോയി. ശേഷം വെള്ളിയാഴ്ച രാവിലെ 10ന് വീണ്ടും ഹാജരായി എന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യത്തില്‍ ഇതുവരെ മന്ത്രിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. മന്ത്രി നല്കിയ മറുപടികളും വിശദീകരണങ്ങളും വിശദമായി പരിശോധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഇത് പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടിയെന്നാണ് വിവരം.
നേരത്തെ തന്നെ മന്ത്രിയോട് എന്‍ഫോഴ്സ്മെന്റ് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി എഴുതി നല്‍കുകയായിരുന്നു. ഈ ഉത്തരങ്ങളില്‍ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. മന്ത്രി നല്കിയ മൊഴി ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.


