ചെന്നൈ: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 1.9 കോടിയുടെ സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയ നാല് യാത്രക്കാരില്‍ നിന്ന 3.03 കിലോ വിദേശ സ്വര്‍ണ്ണമാണ് പിടികൂടിയത്. ജിയാവുദീന്‍ (27), ഷെയ്ക്ക് മുഹമ്മദ് (31) എന്നിവരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥന് പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം പിടികൂടി. ദേഹത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് ഞായറാഴ്ച കസ്റ്റംസ് പിടികൂടിയത്. ഇതിന് ഏകദേശം 56 ലക്ഷം രൂപ വിലവരും. കരിപ്പൂരിലും ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം ഇന്നലെ പിടികൂടിയിരുന്നു, ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി കടത്താന്‍ ശ്രമിച്ച 1.8 കോടി രൂപ വിലവരുന്ന മുന്നുകിലോയോളം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
മലപ്പുറം സ്വദേശിയായ പൂതനാരി ഫവാസില്‍ നിന്ന് 1163 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു കാപ്സ്യൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോട് മുഹമ്മദ് ജാസിമില്‍ നിന്ന് 1057 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു കാപ്സ്യൂളുകളും തൃപ്പനച്ചി സ്വദേശിയായ സലീമില്‍ നിന്ന് 1121 ഗ്രാ സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു കാപ്സ്യൂളുകളുമാണ് കസ്റ്റംസ് പിടികൂടിയത്.


