![]()
മൂവാറ്റുപുഴ: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പതിവ് പോലെ ഇത്തവണയും മലയാറ്റൂര്‍ മല കയറ്റം മുടക്കിയില്ല. 36വര്ഷമായിട്ടു മുടക്കം കൂടാതെയുള്ള കാല് നട തീര്‍ത്ഥയാത്രയാണ്. തന്റെ 15 മത്തെ വയസില്‍ തുടങ്ങിയതാണ് മലയാറ്റൂര്‍ ക്കുള്ള കാല്‍നട തീര്‍ത്ഥ യാത്രയെന്നു റോഷി. അതിന് ഇതുവരെ മുടക്കം വന്നിട്ടില്ല. അതു തന്റെ വിശ്വാസമാണെന്നും, അതിന്റേതായിട്ടുള്ള നന്മകള് തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും റോഷി പറഞ്ഞു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനായിട്ടുള്ള ഊര്‍ജം തനിക്ക് മലയാറ്റൂര്‍ തീര്‍ത്ഥാടനം കൊണ്ടു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെസഹ ദിവസം കുടുംബങ്ങള്‍കൊപ്പം ഇരുന്ന് പ്രാര്‍ത്ഥിച്ചു, പെസഹ ഭക്ഷിച്ചതിന് ശേഷം രാത്രിയാണ് യാത്ര ആരംഭിച്ചത്. രാമപുരം, കൂത്താട്ടുകുളം, മുവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് അദ്ദേഹം മലയാറ്റൂര്‍ മലകയറുന്നത്.

