തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് സര്‍ക്കാര്‍ അനുവദിച്ചു നല്കിയ ഔദ്യോഗിക വസതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാനുള്ള നിക്ഷിപ്ത താല്പര്യത്തോടെയാണെന്ന് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മന്ത്രിസഭയില്‍ തിരിച്ചെത്തിയ സജി ചെറിയാന് 85000 രൂപ മാസ വാടകയില്‍ ഔദ്യോഗിക വസതിയായി വാടക വീടെടുത്തുവെന്നായിരുന്നു പ്രചാരണം. രാജിവെക്കുന്നതിന് മുമ്പ് സജി ചെറിയാന് താമസിച്ചിരുന്ന കവടിയാറിലെ വീട് പിന്നീട് കായിക മന്ത്രി വി അബ്ദുറഹ്മാന് നല്കി.
പൂര്‍ണമായും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ടൂറിസം വകുപ്പ് ഔദ്യോഗിക വസതി അനുവദിച്ചു നല്‍കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള വസതികള്‍ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാലാണ് വാടകവീട് അനുവദിച്ചത്. 2016 മുതല്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്ന വീടാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളതെന്നും ഇക്കാലയളവില്‍ രണ്ട് മന്ത്രിമാര്‍ ഇവിടെ താമസിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന വാടക തന്നെയാണ് നിലവിലുമുള്ളത്. കുടുംബത്തിനു പുറമേ ഔദ്യോഗിക വസതിയിലെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍, ഗണ്മാന്മാര്, പി എ, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് കൂടെ താമസസൗകര്യം ലഭ്യമായ വസതിയാണ് മന്ത്രിമാര്‍ക്ക് അനുവദിക്കാറുള്ളത്. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കാതെ അതിശയോക്തി പോലെ വാര്‍ത്ത അവതരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിസഭയില്‍ തിരിച്ചെത്തിയ സജി ചെറിയാന് 85000 രൂപ മാസ വാടകയില്‍ ഔദ്യോഗിക വസതിയായി വാടക വീടെടുത്തുവെന്നായിരുന്നു പ്രചാരണം.


