എറണാകുളം ജില്ലയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പ്രതിരോധ നടപടികള്‍ കടുപ്പിച്ചു. സംസ്ഥാനമൊട്ടാകെ കോവിഡ് നിയന്ത്രണങ്ങള്‍ പരിഷ്കരിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം പുറത്തിറങ്ങി. പൊതു പരിപാടികള്‍ക്കും ഉത്സവങ്ങള്‍ക്കും മറ്റും തുറന്ന സ്ഥലങ്ങളില്‍ പരമാവധി 300 പേര്‍ക്കാണ് പങ്കെടുക്കാന്‍ കഴിയുക.
അടഞ്ഞ സ്ഥലങ്ങളായ ഹാളുകള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ 150 പേരെ അനുവദിക്കും. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തന്നെ തുടരും. ചീഫ് സെക്രട്ടറിയുടെ ഉത്തരവിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പറയുന്നത്. സംസ്ഥാനത്ത് തിങ്കളാഴ്ച 2434 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.