ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഡാം തുറന്നത്. ഇന്ന് ഉച്ചയ്ക്ക് 1.55 ഓടെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറണ്‍ മുഴങ്ങി. രണ്ട് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങി. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത് സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതും കാലാവസ്ഥാ മുന്നറിയിപ്പും പരിഗണിച്ചാണ് നടപടി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.1 അടിയായി. ജലനിരപ്പ് ക്രമീകരിക്കാന്‍ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒരു മാസത്തിനിടെ വീണ്ടും പുറത്തേക്ക്. കൃത്യം 2.03 ന് മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നു. നാല്പത് സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ നാല്പതിനായിരം ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകി.
വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും നീഴൊരുക്ക് വര്‍ധിക്കുകയും ചെയ്തതോടെയാണ് ഇടുക്കി ഡാം തുറന്നത്. തുറക്കുമ്പോള്‍ 2398 .9 അടിയായിരുന്നു ജലനിരപ്പ്. മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ടിന് മുന്‍പ് ഷട്ടര്‍ തുറന്നത്
കഴിഞ്ഞ ഒക്ടോബര്‍ 19 ന് മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി ഒരു ലക്ഷം ലീറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിരുന്നു. 27 ന് ജലനിരപ്പ് താഴ്ന്നതോടെയാണ് ഷട്ടറുകള്‍ പൂര്‍ണ്ണമായും അടച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന തമിഴ്നാടിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.


