ഇത്തവണത്തെ ദീപാവലി പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്സല്‍മിര്‍ അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ആഘോഷിക്കും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫന്്സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് എം.എം.നരവാനെ എന്നിവരും ആഘോഷത്തില്‍ പങ്കുചേരും.
മുമ്പും കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിരുന്നു. അടുത്തിടെ പ്രധാനമന്ത്രി ജമ്മുകശ്മീരിലെ ലേയില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലഡാക്കില്‍ ചൈനയുമായുള്ള ബന്ധം വഷളാകുന്നതിനു മുമ്പാണ് പ്രധാനമന്ത്രി ലേ സന്ദര്‍ശിച്ചത്. എങ്കിലും മോദിയുടെ ലേ സന്ദര്‍ശനവും സൈനികരുമായുള്ള കൂടിക്കാഴ്ചയും ഏറെ ചര്‍ച്ചയായിരുന്നു.


