മുവാറ്റുപുഴ: കേരളീയം ചലച്ചിത്രോത്സവം മുവാറ്റുപുഴയില്‍ നടക്കും. നിര്‍മ്മല കോളേജ്, മുവാറ്റുപുഴ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മുവാറ്റുപുഴ ഫിലിം സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ചലച്ചിത്രോത്സവം മാര്‍ച്ച് 6 ന് രാവിലെ 10 മണിക്ക് നിര്‍മ്മല കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത സംഗീത സംവിധായകനും നടനുമായ ശ്രീവത്സന്‍ ജെ . മേനോന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കേരളീയം സിനിമകളായ നിര്‍മ്മാല്യം, വൈശാലി, പെരുന്തച്ചന്, സെല്ലുലോയ്ഡ് എന്നിവ നിര്‍മ്മല കോളേജ് എസി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. കെ.പി കുമാരന് സംവിധാനം ചെയ്ത കുമാരനാശാന്റെ ഗ്രാമ വ്യക്ഷത്തിലെ കുയില്‍ എന്ന ചിത്രത്തില്‍ കുമാരനാശാനായും കവിതകള്‍ ആലാപനം ചെയ്തും ശോഭിച്ച ശ്രീവത്സന്‍ ജെ മേനോനുമായി സംവാദവും നടക്കും