ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. എംഎല്‍എക്ക് കുരുക്ക് മുറുകുകയാണ്. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ വിജിലന്‍സന്വേഷണവുമുണ്ടായേക്കും. കൈക്കൂലി നല്കി പരാതിക്കാരിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് പ്രാഥമിക അന്വേഷണം.
കോവളം SHO യുടെ സാനിധ്യത്തിലും കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദീവസമായി എംഎല്‍എ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പെരുമ്പാവൂരിലെ എംഎല്‍എയുടെ ഓഫീസ് അടഞ്ഞു കിടക്കുകയാണ്.
ബലാത്സംസക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നിപ്പിള്ളി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. പൊതുപ്രര്‍ത്തകര്‍ പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മൂല്യങ്ങള്‍ പുലര്‍ത്തേണ്ടതുണ്ടെന്നും എതിരാളികള്‍ കേസില്‍പ്പെട്ടാല്‍ ആഘോഷിക്കുകയും തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ക്ക് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും കെ.കെ.രമ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.


