പാക്കിസ്ഥാന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അംഗീകരിക്കില്ലെന്നും വേണ്ടി വന്നാല്‍ പാക്കിസ്ഥാനില്‍ ഇനി ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ. ഗോവ ദര്‍ബന്തോറയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലക്ക് ശിലസ്ഥാപനം നടത്തിയ ശേഷമുള്ള പ്രസംഗത്തില്‍ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമര്‍ശിക്കവേയായിരുന്നു മുന്നറിയിപ്പ്. ഇത്തരം ഏറ്റമുട്ടലുകള്‍ സൈനിക നടപടി ക്ഷണിച്ചു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള സമയമാണ്. ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെയും കീഴില്‍ നടന്ന പ്രധാന ചുവടുവെപ്പായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്കെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തികള്‍ ആരും തകര്‍ക്കരുതെന്ന സന്ദേശം നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.