കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്. പേരാമ്പ്ര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് കഴിഞ്ഞ രാത്രിയില്‍ ബോംബേറുണ്ടായത്. സംഭവത്തില്‍ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു.
ബോംബിന്റെ അവശിഷ്ടങ്ങള്‍ ഓഫിസില്‍ നിന്ന് കണ്ടെത്തി. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
വടക്കന്‍ കേരളത്തില്‍ വലിയ പ്രതിഷേധമാണ് ഇന്നലെ മുതല്‍ നടക്കുന്നത്. രാത്രി വൈകിയും പ്രാദേശിക പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. പലയിടങ്ങളിലും ഫല്‍ക്സുകളും മറ്റും തകര്‍ക്കുന്ന സ്ഥിതിയും നിലനിന്നിരുന്നു.


