തിരുവനന്തപുരം:അര്‍ബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി തുടര്‍ ചികിത്സയില്‍ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ കോടമ്പനാടി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അഭിലാഷിന്റെയും സനിലകുമാരിയുടെയും മൂത്ത മകന് അഭിനവിന് (11) സ്നേഹത്തില്‍ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ തപാല്‍ വകുപ്പ് കൈമാറി.
2023 നവംബര്‍ 7ന് ആണ് അഭിനവിനെ ചികിത്സയ്ക്കായി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.ഇനിയും 3 മാസം കൂടി ചികിത്സ വേണ്ടി വരും.വിഷുവിന്റെ പിറ്റെ ദിവസവും അഭിനവിന് കീമോയ്ക്കു വിധേയനാകേണ്ടതിനാല്‍ അഭിനവിനും മാതാപിതാക്കള്‍ക്കും വിഷു ദിനത്തിലും വീട്ടിലെത്താന്‍ സാധ്യമല്ല.
ഈ സാഹചര്യത്തിലാണ് എല്ലാവരും ഒപ്പമുണ്ട് എന്ന് സന്ദേശം നല്കി വിഷുക്കൈനീട്ടം തപാലില്‍ അയച്ചതെന്ന് പൊതു പ്രവര്ത്തകന് ഡോ.ജോണ്സണ് വി.ഇടിക്കുള പറഞ്ഞു.പോസ്റ്റ്മാന് അനന്ത കൃഷ്ണന് പിഷാരത്താണ് ഈ പദ്ധതിയെ കുറിച്ച് ഡോ.ജോണ്സണ് വി.ഇടിക്കുളയെ പരിചയപ്പെടുത്തി കൊടുത്തത്.കോട്ടയം സി. എം.എസ് കോളേജ് വിദ്യാത്ഥിയും യൂണിയന് ജനറല്‍ സെക്രട്ടറിയുമായ ഇളയ മകന് ഡാനിയേലിനോടാപ്പം തലവടി പോസ്റ്റ് ഓഫീസില്‍ നിന്നാണ് വിഷുക്കൈനീട്ടം അയച്ചത്.തപാല്‍ വകുപ്പ് ഈ പദ്ധതി ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായി.100 രൂപ വിഷുക്കൈനീട്ടമായി അയക്കുന്നതിന് 20 രൂപ കൂടി അധികം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണം. എന്നാല്‍ 200 രൂപക്ക് 30 രൂപയും 1000 രൂപക്ക് 50 രൂപയും മതിയാകും. ഏപ്രില്‍ 10 വരെയായിരുന്നു ഈ പദ്ധതി.സാധാരണ മണി ഓര്‍ഡറുകളില്‍ നിന്നും വ്യത്യസ്തമായി നാം അയയ്ക്കുന്ന തുകയും ഒരു രൂപയുടെ നാണയം കൂടി ചേര്‍ക്കും.വിഷു ദിനം ഞായറാഴ്ചയായതിനാല്‍ ഇന്നലെ തപാല്‍ വകുപ്പിന്റെ പ്രത്യേക കവറില്‍ പോസ്റ്റ്മാന് വിഷുക്കൈനീട്ടം കൈമാറി.
എടത്വാ സെന്റ് അലോഷ്യസ് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയാണ് അഭിനവ്.ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ഭീമമായ തുക ആവശ്യമായിരുന്നതിനാല്‍ ഡോ.ജോണ്സണ് വി.ഇടിക്കുള ഉള്‍പ്പെടെ പൊതു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ‘അഭിനവ് ചികിത്സ സഹായ സമിതി’ രൂപികരിച്ച് ധനസമാഹരണം നടത്തുകയും ഏകദേശം 12 ലക്ഷം രൂപയോളം കൈമാറുകയും ചെയ്തിരുന്നു.എടത്വാ സെന്റ് അലോഷ്യസ് ഹൈസ്ക്കൂള് ഹെഡ്മാസ്റ്റര് ടോം ജെ കൂട്ടക്കരയുടെ ഇടപെടലിലൂടെയാണ് ഇവര്‍ക്ക് സൗജന്യ താമസ സൗകര്യം തിരുവനന്തപുരത്ത് ലഭിച്ചത്.
വാടക വീട്ടില്‍ താമസിച്ചു വരവെ കോവിഡ് ബാധിച്ച് അമ്മയും മുത്തച്ഛനും ഒരാഴ്ചയ്ക്കുള്ളില്‍ മരണ മടഞ്ഞതുമൂലം 6-ാം മാസം അനാഥയായി തീര്‍ന്ന സഞ്ചനമോള്‍ക്കും (4) വിഷുക്കൈനീട്ടം അയച്ചു കൊടുത്തു.മുത്തശ്ശിയായ എടത്വ പാണ്ടങ്കരി പനപറമ്പില്‍ വത്സലയും ചെറുമകള്‍ സഞ്ചനയും ഇപ്പോള്‍ പുറക്കാട് മാളിയേക്കല്‍ ജി ജയദേവ കുമാറിനോടാപ്പമാണ് താമസം.വത്സലയുടെ സഹോദരന് ആണ് ജയദേവ കുമാര്‍.