തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട എന്ന് യൂസഫലി. ലൈഫ് മിഷന് കേസില്‍ ഈ ഡി നോട്ടീസ് അയച്ചോ എന്ന ചോദ്യത്തിന് ദുബായില്‍ പ്രതികരിക്കുകയായിരുന്നു യൂസഫലി. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആരോപണങ്ങളും നേരിടേണ്ടി വരും. സമൂഹ മാധ്യമങ്ങളിലൂടെ തന്നേയും തന്റെ കുടുംബത്തേയും അപമാനിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ട കാര്യങ്ങളെ നിയമപരമായി തന്നെ നേരിടും. അക്കാര്യം ലുലു ഗ്രൂപ്പിന്റെ ലീഗല്‍ വിഭാഗം നോക്കി കൊള്ളുമെന്നും യൂസഫലി പറഞ്ഞു.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് യൂ എ ഈ യിലെ ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ 300 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് ഈ ഡി യൂസഫലിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 17 ന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇഡിയുടെ നോട്ടീസ് കിട്ടിയോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ യൂസഫലി തയ്യാറായില്ല.
കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് യൂസഫലിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്നും പിന്മാറിയില്ലെങ്കില് യൂസഫലി തന്നെ അപകടപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായി സ്വപ്നാ സുരേഷ് ആരോപിച്ചിട്ടുണ്ട്.


