നാട്ടില്‍ അക്രമവും കൊലയും നടത്തി ആ കൊലയെ ന്യായീകരിച്ച് കൊല്ലപ്പെടുന്നവരെ വീണ്ടും കൊല്ലുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. കോണ്‍ഗ്രസും വര്‍ഗീയ ശക്തികളും അക്രമങ്ങളെ വലിയ തോതില്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അക്രമത്തിന്റെ വഴിയാണ് സ്വീകരിക്കുന്നത്. ഇടുക്കിയിലെ ധീരജിന്റെ രക്തസാക്ഷിത്വം അതാണ് കാണിക്കുന്നത്. സംസ്ഥാനത്ത് 134 സഖാക്കളുടെ ജീവനാണ് കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായത്. 215 പേരുടെ ജീവന് സംഘപരിവാര്‍ കവര്‍ന്നു. തിരുവനന്തപുരം ജില്ലയില്‍മാത്രം 13 സഖാക്കളാണ് കൊല്ലപ്പെട്ടത്. നാട്ടില്‍ സമാധാനമാണ് വേണ്ടതെന്ന് കോണ്‍ഗ്രസും സംഘപരിവാരും തിരിച്ചറിയണം.
കേരളത്തില്‍ എല്‍ഫിഎഫിന് തുടര്‍ഭരണം ലഭിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണെന്ന് പ്രതിപക്ഷത്തിനും അറിയാം . അതിനാല്‍ ഇനിയൊരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്ന വാശിയിലാണ് കോണ്‍ഗ്രസും ബിജെപിയും. സില്‍വര്‍ ലൈന്‍ പാതക്കെതിരെയുള്ള പ്രതിഷേധം അതിന്റെ ഭാഗമായാണ്.
പദ്ധതികളെ തകിടം മറിക്കാന്‍ നോക്കുന്നത് നാടിന്റെ വികസനം ഇല്ലാതാക്കാനാണ്. കേരളത്തിന് മുന്നേറണമെങ്കില്‍ വന്‍കിട പദ്ധതികളും സ്വകാര്യ നിക്ഷേപങ്ങളും വേണം. അതിന് പശ്ചാത്തല വികസനം സാധ്യമാക്കണം. ബജറ്റിന് പുറമെ പണം കണ്ടെത്തി മാത്രമെ ഇന്നത്തെ നിലയില്‍ അത് സാധ്യമാകൂ. അത്തരത്തില്‍ കേരളത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍.
സില്‍വര്‍ ലൈനിന് വേണ്ടി ഭൂമിയും മാറ്റും ഏറ്റെടുക്കുന്നതിന് മികച്ച നഷ്ടപരിഹാര പാക്കേജ് ആണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഒരു കുടുംബവും ഈ പദ്ധതിയുടെ പേരില്‍ വഴിയാധാരമാകില്ല. എന്നാല്‍ ആ പദ്ധതിയെ തുരങ്കം വെയ്ക്കാനാണ് കോണ്‍ഗ്രസും ബിജെപിയും മറ്റ് തല്പര കക്ഷികളും ശ്രമിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.


