നടിയെ അക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പൊലീസ്. സാക്ഷിയായ പത്തനാപുരം സ്വദേശി വിപിനെ നേരിട്ടെത്തി ഭീഷണിപ്പെടുത്തി. വിപിനെ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയാണ് ഭീഷണിപ്പെടുത്തിയത്. നേരിട്ടും തമിഴ്നാട്ടിലെ നമ്പര്‍ ഉപയോഗിച്ച് ഫോണിലൂടെയും പ്രദീപ് വിപിനെ ഭീഷണിപ്പെടുത്തി.
ഇയാള്‍ക്ക് സിനിമാ മേഖലയിലെ ആളുകളുമായും രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് എംഎല്‍എയുടെ പിഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തമിഴ്നാട്ടില്‍ നിന്നാണ് നമ്പര്‍ സംഘടിപ്പിച്ചത്. ജനുവരി 28ന് പത്തനാപുരത്തുനിന്നാണ് ഭീഷണിപ്പെടുത്തിയത്. ഉന്നതര്‍ ഇടപ്പെട്ട് ഗൂഢാലോചന നടന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കാസര്‍കോട് ബേക്കല്‍ പൊലീസ് ഹോസ് ദുര്‍ഗ് കോടതിയെ അറിയിച്ചു.