കേരള മനസാക്ഷിയെ ഞെട്ടിച്ച ബാലപീഡനത്തിന്റെ ഇര ഷഫീഖിനു പെരുന്നാള്‍ സമ്മാനങ്ങളുമായി പാലക്കാട് എം എല്‍ എ. അഡ്വ:ഷാഫി പറമ്പില്‍ എത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ക്രൂരപീഡനത്തില്‍ ശരീരമാസകലം തച്ചുടക്കപ്പെട്ട് നിവര്‍ന്നു നല്ക്കാന് പോലും കഴിയാതെയായ ഷഫീക്ക്. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഏറ്റെടുത്ത ഷഫീക്കിനെ ”അമ്മ താരാട്ട് ”എന്ന പേരില്‍ ഇടമൊരുക്കി ചികിത്സയും സംരക്ഷണവും നല്കി വരികയാണ്. അല്‍ അസ്ഹറിന്റെ കരുതലില്‍ ആ കുരുന്നു ജീവിതം തിരിച്ചു വരികയാണ്.
കേരളീയരുടെ മുഴുവന്‍ സ്നേഹവാത്സല്യം ഏറ്റു വാങ്ങുന്ന ഷഫീഖിന് പെരുന്നാള്‍ സമ്മാനങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ എത്തി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍, ജോബിന് ജേക്കബ്, മുഹമ്മദ് റഫീഖ്, കെ.എസ്. അരുണ്‍ മാഷ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് , കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.