രാഹുല്‍ ഗാന്ധി എം.പി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കണ്ണൂരിലെ വീട് സന്ദര്‍ശിച്ചു. രാവിലെ പതിനൊന്നിന് പയ്യന്നൂര്‍ കണ്ടോന്താറിലെ വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഒരു മണിക്കൂര്‍ അവിടെ ചിലവഴിച്ചു. ഇന്നലെയാണ് വേണുഗോപാലിന്റെ മാതാവ് കെ.സി ജാനകി അന്തരിച്ചത്.
രാവിലെ ഒന്‍പതോടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്തവാളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കെ. സുധാകരന് എംപിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കെ. സുധാകരന് എംപി, കെ.എസ്. ശബരീനാഥന് എംഎല്‍എ, പി.സി. വിഷ്ണുനാഥ് എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.


