വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സുഹൃത്ത് കലാഭവന്‍ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപ്പോര്‍ട്ട്. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞതായി സിബിഐ പറയുന്നു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴി കളവാണെന്നാണ് നുണ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകസമയം ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന അര്‍ജുന്റെ മൊഴിയും തെറ്റാണ്.
സോബി പറഞ്ഞ റൂബിന് തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്കര്‍ മരിക്കുമ്പോള്‍ റൂബിന് ബംഗളൂരിലായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു.
അപകടം ഉണ്ടാകുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്. ചെന്നൈയിലെയും ദില്ലിയിലെയും ഫൊറന്‍സിക് ലാബുകളില്‍ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണപരിശോധന പരിശോധന നടന്നത്.
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അച്ഛന് കെ. സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കലാഭവന്‍ സോബിയുടെ മൊഴിയില്‍ സിബിഐ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.


