യാത്രക്കിടെ റൂട്ട് മാറ്റിയതിനെ തുടര്‍ന്ന് നിയമ മന്ത്രി പി രാജീവിന് എസ്കോര്‍ട്ട് പോയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
ഗ്രേഡ് എസ് ഐ സാബുരാജന്, സിപിഓ സുനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗതാഗത കുരുക്കുണ്ടായത് കൊണ്ടാണ് മന്ത്രിയുടെ റൂട്ട് മാറ്റിയതെന്ന് പൊലീസ് ഉദ്യോഗസഥര്‍ പറയുന്നത്.


