ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മിഷന് അംഗം ഷാഹിദ കമാല്‍. ദുഃഖങ്ങള്‍ മറച്ചുവെച്ചു ചിരിക്കാന്‍ ശ്രമിക്കുന്നയാളാണ് താനെന്നായിരുന്നു വിശദീകരണം. സുഹൃത്തുകള്‍ തെറ്റു ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു. വണ്ടിപ്പെരിയാറിലെ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു, കഴിയാവുന്നത്ര സഹായം ചെയ്യുമെന്നും വനിതാ കമ്മിഷന് അംഗം പറഞ്ഞു.
‘വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രയില്‍’ എന്ന തലക്കെട്ടോടെ ഷാഹിദ കമാല്‍ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്. ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയില്‍ എന്ന തലക്കെട്ടില്‍ ചിരിയോടെ കാറിലിരിക്കുന്ന സെല്‍ഫിയാണ് ഷാഹിദ പങ്കുവച്ചത്. കേരളത്തെ നടുക്കിയ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം വലിയ ചര്‍ച്ചയാകുമ്പോഴാണ് സംസ്ഥാന വനിതാ കമ്മിഷന് അംഗം അത്തരമൊരു പോസ്റ്റ് ഇട്ടത്.
ഫോട്ടോ കണ്ടപ്പോള്‍ കല്യാണത്തിന് പോവുകയാണെന്ന് തെറ്റിദ്ധരിച്ചു, ക്ഷമിക്കണം എന്ന് അപേക്ഷിച്ച് പോസ്റ്റിന് താഴെ പലരും പരിഹസിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഷാഹിദ വിശദീകരണവുമായെത്തിയത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യും. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുടുംബത്തെ ഫോണില്‍ വിളിച്ച് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചുവെന്നും കേസിന്റെ തുടര്‍ നടപടികള്‍ വനിതാ കമ്മിഷന് നിരീക്ഷിക്കുന്നുണ്ടെന്നും ഷാഹിദ കമാല്‍ കൂട്ടിച്ചേര്‍ത്തു.